നായ്പിഡാവ്: ഭീകരവാദവും മതവും തമ്മില്‍ ബന്ധിപ്പിക്കുന്നത് ലോകം തള്ളിക്കളയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കിഴക്കനേഷ്യ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എസ് തീവ്രവാദികള്‍ക്കെതിരായ കിഴക്കനേഷ്യന്‍ ഉച്ചകോടിയിലെ പ്രഖ്യാപനത്തെ ഇന്ത്യ പിന്തുണക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
എല്ലാതരം ഭീകരവാദത്തിനുമെതിരെ അന്താരാഷ്ട്ര പങ്കാളിത്തം സാധ്യമാകണം. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നവര്‍ ഒത്തുചേരണം. ഭീകരവാദവും തീവ്രവാദവും വലിയ വെല്ലുവിളിയായി വര്‍ധിച്ചിരിക്കുന്നു. മയക്കുമരുന്ന് കടത്ത്, കള്ളക്കടത്ത്, സാമ്പത്തിക ക്രമക്കേടുകള്‍ എന്നിവയുമായി ഭീകരവാദത്തിന് ബന്ധമുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Comments