You are Here : Home / News Plus

കിളിരൂര്‍ കേസിലെ വി.ഐ.പി ആരെന്ന് മാന്യതയുണ്ടെങ്കില്‍ വി.എസ് പറയണം ; പി.സി. ജോര്‍ജ്

Text Size  

Story Dated: Thursday, November 13, 2014 07:40 hrs UTC

കിളിരൂര്‍ പീഡന കേസിലുള്‍പ്പെട്ട വി.ഐ.പി ആരെന്ന് മാന്യതയുണ്ടെങ്കില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഇനിയെങ്കിലും പറയണമെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. പീഡിപ്പിച്ചവരെ ജയിലിടക്കുമെന്ന് പറഞ്ഞു നടന്ന വി.എസ് തലയില്‍ മുണ്ടിട്ട് നടക്കണം.അഞ്ച് വര്‍ഷം മുഖ്യമന്ത്രിയായിരുന്നിട്ടും പ്രതികളെ കണ്ടത്തൊന്‍ ശ്രമിച്ചില്ളെന്ന് പി.സി. ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

പി.സി. ജോര്‍ജാണ് തന്നെ പ്രോത്സാഹിപ്പിച്ചതെന്ന, ബാര്‍ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിന്‍െറ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അയാള്‍ക്ക് തലക്ക് സ്ഥിരതയില്ലെന്നായിരുന്നു മറുപടി. കെ.എം. മാണിയോട് സി.പി.എം പുലര്‍ത്തുന്ന മൃദ സമീപനം മാന്യന്മാരോട് എല്ലാവരും കാണിക്കുന്നതാണ്. തനിക്കെതിരായ വെള്ളാപ്പള്ളി നടേശന്‍െറ പ്രസ്താവനയോട് ജോര്‍ജ് പ്രതികരിച്ചില്ല. വെള്ളാപ്പള്ളി ജ്യേഷ്ഠതുല്യനും ബഹുമാന്യനുമാണെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.