You are Here : Home / News Plus

സുനന്ദയുടെ ബാഗും ചെരിപ്പും നഷ്ടപ്പെട്ടതായി വെളിപ്പെടുത്തല്‍

Text Size  

Story Dated: Thursday, November 13, 2014 06:12 hrs UTC

 മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കാണപ്പെട്ട ഹോട്ടല്‍ മുറിയില്‍നിന്ന് അവരുടെ ബാഗും ചെരിപ്പും വസ്ത്രങ്ങളും നഷ്ടപ്പെട്ടതായി വെളിപ്പെടുത്തല്‍. ഒന്‍പത് മാസത്തിനുശേഷം മുറി പരിശോധിച്ച ഡല്‍ഹി പോലീസ് സംഘമാണ് സുനന്ദ സൂക്ഷിച്ചിരുന്ന വസ്തുക്കള്‍ കാണാതായതായി വെളിപ്പെടുത്തിയത്.

ഹോട്ടലില്‍ എത്തിയപ്പോള്‍ സുനന്ദ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഇപ്പോള്‍ മുറിയില്‍ ഇല്ലെന്ന് പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിശാവസ്ത്രം ധരിച്ച നിലയിലായിരുന്നു അവരുടെ മൃതദേഹം കണ്ടെത്തിയത്. അവരുടെ ബാഗും ചെരിപ്പും ഹോട്ടല്‍മുറിയില്‍ ഇപ്പോള്‍ ഇല്ല. ഗുളികകള്‍ സൂക്ഷിച്ചിട്ടുള്ള മറ്റൊരു ബാഗ് മാത്രമാണ് പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.