You are Here : Home / News Plus

എം.ബി രാജേഷ് നിരാഹാരം അവസാനിപ്പിച്ചു

Text Size  

Story Dated: Thursday, November 13, 2014 06:10 hrs UTC

അട്ടപ്പാടിയില്‍ എം.ബി രാജേഷ് എം. പി നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ പൂര്‍ണമായല്ലെങ്കിലും പ്രധാനവിഷയങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചതിനെ തുടര്‍ന്ന് നിരാഹാരസമരം അവസാനിപ്പിക്കാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു.

അഗളിയില്‍ നിന്നും പ്രകടനമായെത്തിയ സിപിഎം പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍ നല്‍കിയ ഇളനീര്‍ കുടിച്ചാണ് എം.ബി രാജേഷ് സമരം അവസാനിപ്പിച്ചത്. തിങ്കളാഴ്ചയാണ് എം.ബി രാജേഷ് നിരാഹാര സമരം തുടങ്ങിയത്.

അട്ടപ്പാടിയില്‍ അഖിലേന്ത്യാ ആദിവാസിമഹാസഭ ജനറല്‍ സെക്രട്ടറിയും ജില്ലാപഞ്ചായത്തംഗവുമായ ഈശ്വരീരേശന്‍ നടത്തിയ നിരാഹാരസമരം ബുധനാഴ്ച അവസാനിപ്പിച്ചിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.