You are Here : Home / News Plus

രാജ്യത്തെ മാവോയിസ്റ്റ്-നക്സല്‍ പ്രസ്ഥാനങ്ങള്‍ക്ക് വിദേശ ബന്ധങ്ങളുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

Text Size  

Story Dated: Thursday, November 13, 2014 06:06 hrs UTC

രാജ്യത്തെ മാവോയിസ്റ്റ്-നക്സല്‍ പ്രസ്ഥാനങ്ങള്‍ക്ക് വിദേശ ബന്ധങ്ങളുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ബല്‍ജിയത്തിലും ജര്‍മനിയിലും നടന്ന സമ്മേളനങ്ങളിലും സെമിനാറുകളിലും ഇടത് തീവ്രവാദ സംഘടനകള്‍ പങ്കെടുത്തുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.
വിവരാവകാശ നിയമപ്രകാരം ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ.ഡി.ബി.ബിനുവിന് നല്‍കിയ മറുപടിയിലാണ് ഈ വിവരം .അതേസമയം മാവോയിസ്റ്റ്-നക്സല്‍ പ്രസ്ഥാനങ്ങള്‍ക്ക് രാജ്യത്തിന് പുറത്തുനിന്ന് സഹായം ലഭിക്കുന്നത് സംബന്ധിച്ച് ഏതെങ്കിലും വിധത്തിലുള്ള ഇന്‍റലിജന്‍സ് വിവരങ്ങളൊന്നും തന്നെ ലഭ്യമല്ളെന്ന് ഇതിനോടൊപ്പം വ്യക്തമാക്കുന്നുമുണ്ട്.

എന്നാല്‍, തുര്‍ക്കിയിലെയും ഫിലിപ്പൈന്‍സിലെയും മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുമായി സി.പി.ഐക്ക് (മാവോയിസ്റ്റ്) അടുത്ത ബന്ധമുണ്ടെന്നും കൊമ്പോസയില്‍(കോഓഡിനേഷന്‍ കമ്മിറ്റി ഓഫ് മാവോയിസ്റ്റ് പാര്‍ട്ടീസ് ആന്‍ഡ് ഓര്‍ഗനൈസേഷന്‍സ്)മാവോയിസ്റ്റുകള്‍ക്കും നക്സലുകള്‍ക്കും അംഗത്വമുണ്ടെന്നും മറുപടിയില്‍ വിശദീകരിക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.