You are Here : Home / News Plus

ഛത്തിസ്ഗഢിലെ വന്ധ്യംകരണം: ഡോക്ടര്‍ അറസ്റ്റില്‍

Text Size  

Story Dated: Thursday, November 13, 2014 06:03 hrs UTC

ഛത്തിസ്ഗഢിലെ ബിലാസ്പൂര്‍ ജില്ലയില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച വന്ധ്യംകരണ ക്യാമ്പില്‍ ശസ്ത്രക്രിയക്കു നേതൃത്വം നല്‍കിയ ഡോക്ടര്‍ അറസ്റ്റില്‍. ഡോക്ടര്‍ കെ.ആര്‍ ഗുപ്തയാണ് ബുധനാഴ്ച രാത്രി അറസ്റ്റിലായത്. ബിലാസ്പൂരില്‍ നടത്തിയ വന്ധ്യംകരണ ക്യാമ്പില്‍ അഞ്ചു മണിക്കൂറിനുള്ളില്‍ 83 ശസ്ത്രക്രിയകളാണ് ഡോ.കെ.ആര്‍ ഗുപ്തയുടെ നേതൃത്വത്തില്‍ നടത്തിയത്. ഡോക്ടര്‍ക്ക് രണ്ട് സഹായികള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ആരോപണമുണ്ട്.

59കാരനായ ആര്‍.കെ. ഗുപ്തക്ക് കരിയറില്‍ ഇത്തരം ഒരുലക്ഷം ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയതിന് കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നല്‍കിയിരുന്നു.

ശസ്ത്രക്രിയക്ക് വിധേയരായി മരിച്ച സ്ത്രീകളുടെ എണ്ണം 14 ആയി. വ്യത്യസ്ത ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്ന എണ്‍പതോളം പേരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ബിലാസ്പൂരിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍നിന്നുള്ള ഡോക്ടര്‍മാരുടെ ഏഴംഗ സംഘം ബുധനാഴ്ച സന്ദര്‍ശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.