You are Here : Home / News Plus

സംസ്ഥാനത്ത് മൂന്നിലൊരാള്‍ പ്രമേഹരോഗി

Text Size  

Story Dated: Thursday, November 13, 2014 03:57 hrs UTC

സംസ്ഥാനത്ത് മൂന്നിലൊരാള്‍ പ്രമേഹരോഗി. സംസ്ഥാനത്ത് പ്രതിദിനം ശരാശരി 3,000 പേര്‍ വീതം പ്രമേഹരോഗികളാകുന്നു. ഇക്കൊല്ലം ഇതുവരെ രോഗം പിടിപെട്ടവര്‍ ഒമ്പത് ലക്ഷം. രോഗബാധിതരില്‍ മുന്നില്‍ പുരുഷന്മാര്‍. മുന്നിലുള്ള ജില്ല പാലക്കാട്. സംസ്ഥാന ആരോഗ്യവകുപ്പിന്റേതാണ് സ്ഥിതിവിവരക്കണക്ക്.

ആരോഗ്യവകുപ്പ് നടത്തുന്ന പകര്‍ച്ചവ്യാധിയിതര അസുഖങ്ങള്‍ക്കായുള്ള ക്യാമ്പുകളില്‍നിന്ന് ലഭിച്ച കണക്കുകളാണിത്. സംസ്ഥാനജനതയുടെ 33.39 ശതമാനം പേര്‍ പ്രമേഹത്തിന്റെ പിടിയിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ പുരുഷന്മാര്‍ 17.37 ശതമാനവും സ്ത്രീകള്‍ 16.02 ശതമാനവുമാണ്.കേരളത്തില്‍ പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം വര്‍ഷംതോറും കൂടുകയാണ്. 2012ല്‍ പ്രതിമാസം ശരാശരി 58,917 പേര്‍ക്കായിരുന്നു പ്രമേഹം പിടിപെട്ടിരുന്നത്. 2013ല്‍ ഇത് പ്രതിമാസം 80,000 ആയി. 2014ല്‍ ഇതുവരെ ലഭ്യമായ കണക്കനുസരിച്ച് ഇത് 87,000 ആണ്. രോഗം പിടിപെടുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതില്‍ പാലക്കാട് ജില്ലയാണ് മുന്നില്‍. ഇക്കൊല്ലം സപ്തംബര്‍ വരെ 57,708 പേര്‍ക്ക് പ്രമേഹം പിടിപെട്ടു. പ്രമേഹത്താല്‍ മരണപ്പെടുന്നവരും ഏറെ പാലക്കാടാണ്. ഈ വര്‍ഷം മാത്രം ജില്ലയില്‍ പ്രമേഹം ബാധിച്ച് 27 പേര്‍ മരിച്ചു

വ്യായാമക്കുറവ്, റെഡിമെയ്ഡ് ഭക്ഷണശീലം എന്നിവയാണ് പ്രമേഹത്തെ ക്ഷണിച്ചുവരുത്തുന്നത്.ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ബാധിക്കുന്ന പ്രമേഹം വൃക്കത്തകരാറിനും കാഴ്ചനഷ്ടത്തിനും കാരണമാകും.പ്രമേഹപരിശോധന എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളിലും പ്രാഥമികകേന്ദ്രങ്ങളിലും സൗജന്യമാണ്. മരുന്നും തുടര്‍പരിശോധനയും സൗജന്യമായി ലഭിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.