You are Here : Home / News Plus

നടി പത്മപ്രിയ വിവാഹിതയായി

Text Size  

Story Dated: Wednesday, November 12, 2014 09:10 hrs UTC

പ്രശസ്ത നടി പത്മപ്രിയ വിവാഹിതയായി. ഗുജറാത്ത് സ്വദേശിയായ ജാസ്മിന്‍ ഷായാണ് വരന്‍. ഏറെ നാളത്തെ പ്രണയത്തിനാണ് ഇതോടെ സാഫല്യമായത്. മുംബൈയില്‍ വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങലിയിരുന്നു വിവാഹം.

ഡല്‍ഹി ആസ്ഥാനമായുള്ള എന്‍ജിഒ അബ്ദുള്‍ ലത്തീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ലാബില്‍ അസോസിയേറ്റ് ഡയറക്ടറാണ് ജാസ്മിന്‍ ഷാ. മദ്രാസ് ഐഐടിയില്‍ നിന്ന് ബിരുദം നേടിയ ജാസ്മിന്‍ കൊളമ്പിയ യൂണിവേഴ്‌സിറ്റിയിലാണ് പഠനം പൂര്‍ത്തിയാക്കിയത്. ന്യൂയോര്‍ക്കില്‍ വച്ചാണ് പത്മപ്രിയയും ജാസ്മിനും പരിചയപ്പെടുന്നത്. ഇടക്കാലത്ത് ഗവേഷണത്തിനായി ചലച്ചിത്ര രംഗത്തു നിന്ന് വിട്ടു നിന്ന ഈ മുപ്പത്തിനാലുകാരി അടുത്തിടെ അഭിനയിച്ച 'ഇയ്യോബിന്റെ പുസ്തകം' തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.