You are Here : Home / News Plus

അട്ടപ്പാടി: പ്രത്യേക സമിതി രൂപവല്‍ക്കരിച്ചതായി മന്ത്രി

Text Size  

Story Dated: Wednesday, November 12, 2014 09:04 hrs UTC

അട്ടപ്പാടിയിലെ പദ്ധതികള്‍ അവലോകനം ചെയ്യുന്നതിന് ജനപ്രതിനിധികള്‍ അടങ്ങിയ പ്രത്യേക സമിതി രൂപവല്‍ക്കരിച്ചതായി മന്ത്രി കെ.സി ജോസഫ് അറിയിച്ചു. സര്‍ക്കാര്‍ പദ്ധതികളുടെ ഏകോപനത്തിനായി ഡെപ്യൂട്ടി കലക്ടര്‍ പി. ബി. നൂഹിനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചതായും മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കവെ അദ്ദേഹം പറഞ്ഞു.

അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് , ജില്ലാ പഞ്ചായത്ത് അംഗം, സ്‌പെഷ്യല്‍ ഓഫീസര്‍ എന്നിവരാണ് സമിതിയിലുള്ളത്. ഇവര്‍ എല്ലാ മാസവും യോഗം ചേര്‍ന്ന് പദ്ധതികള്‍ റിവ്യൂ ചെയ്യാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.