You are Here : Home / News Plus

ആമയൂര്‍ കൂട്ടക്കൊല കേസിലെ പ്രതി റെജി കുമാറിന്‍െറ വധശിക്ഷ ഹൈകോടതി ശരിവെച്ചു

Text Size  

Story Dated: Wednesday, November 12, 2014 09:01 hrs UTC

പട്ടാമ്പി ആമയൂര്‍ കൂട്ടക്കൊല കേസിലെ പ്രതി റെജി കുമാറിന്‍െറ വധശിക്ഷ ഹൈകോടതി ശരിവെച്ചു. കാമുകിക്കൊപ്പം ജീവിക്കുന്നതിന് വേണ്ടി പാലാ ചക്കാമ്പുഴ പറമ്പത്തേട്ട് റെജികുമാര്‍ ഭാര്യയേയും നാല് മക്കളെയും കൊലപ്പെടുത്തിയെന്നാണ് കേസ്. 2009 ല്‍ പാലക്കാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റെജികുമാറിന് വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതി സമര്‍പ്പിച്ച ഹരജിയാണ് ഹൈകോടതി തള്ളിയത്.
2008 ജൂലൈയിലാണ് റെജി കുമാര്‍ ഭാര്യ ലിസി (38) മക്കളായ അമലു, അമല്‍, അമല്യ, അമന്യ എന്നിവരെ കൊലപ്പെടുത്തിയത്. ജൂലൈ എട്ടിനും 22 നും ഇടയില്‍ റെജികുമാര്‍ ഭാര്യയേയും മക്കളെയും ഘട്ടം ഘട്ടമായി കൊലപ്പെടുത്തുകയായിരുന്നു. ലിസിയുടെ ജഡം സെപ്റ്റിക് ടാങ്കിലും അമലിന്‍െറയും അമന്യയുടെയും ജഡങ്ങള്‍ വീടിനടുത്തെ പൊന്തക്കാട്ടിലും അമലു, അമന്യ എന്നിവരുടെ മൃതദേഹങ്ങള്‍ വീട്ടിനുള്ളിലുമാണ് കണ്ടെ ത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.