You are Here : Home / News Plus

അട്ടപ്പാടിയില്‍ വീഴ്ച പറ്റിയെന്ന് പറഞ്ഞിട്ടില്ല: കെ.സി.ജോസഫ്

Text Size  

Story Dated: Wednesday, November 12, 2014 08:58 hrs UTC

അട്ടപ്പാടിയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലെന്നും സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മന്ത്രി കെ.സി.ജോസഫ്. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് താന്‍ പറഞ്ഞിട്ടില്ല. തന്റെ പേരില്‍ ഇത്തരം വാര്‍ത്ത വന്നത് നിര്‍ഭാഗ്യകരമായിപ്പോയി. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളുടെ പേരില്‍ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.അട്ടപ്പാടിയിലെ വിവിധ പദ്ധതികള്‍ അവലോകനം ചെയ്യുന്നതിന് ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി അവലോകന സമിതി രൂപീകരിക്കും. ഓരോ മാസവും സമിതി യോഗം ചേര്‍ന്ന് പദ്ധതികള്‍ വിലയിരുത്തും. പദ്ധതികളുടെ ഏകോപനത്തിനായി സ്‌പെഷ്യല്‍ ഓഫീസറായി പാലക്കാട് സബ് കളക്ടര്‍ പി.ബി.നൂഹുവിനെയും സര്‍ക്കാര്‍ നിയോഗിച്ചു. അട്ടപ്പാടിയില്‍ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പാലക്കാട് ഡപ്യൂട്ടി ഡിഎംഒ പ്രഭുദാസിന്റെ മുഴുവന്‍ സമയ സേവനം ഉപയോഗിക്കും. ആദിവാസികള്‍ക്ക് ആനൂകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന് ട്രഷറി നിയന്ത്രണം ഒഴിവാക്കുമെന്നും മന്ത്രി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.