You are Here : Home / News Plus

സിപിഎമ്മിനെ വിമര്‍ശിച്ച് സിപിഐ വീണ്ടും രംഗത്ത്

Text Size  

Story Dated: Wednesday, November 12, 2014 08:50 hrs UTC

ബാര്‍ കോഴ വിഷയത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് സിപിഐ വീണ്ടും രംഗത്ത്. വിഷയത്തില്‍ കോടതി മേല്‍നോട്ടത്തിലുള്ള പോലീസ് അന്വേണമെന്ന സിപിഎമ്മിന്റെ ആവശ്യത്തെ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ തള്ളി. മാണി നല്ല ധനമന്ത്രിയാണെന്നും മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള ആളാണെന്നും ചിലര്‍ പറയുന്നുണ്ട്. അഴിമതി കട്ടില്‍ കണ്ട് ആരും പനിക്കേണ്‌ടെന്നും സിപിഐ ഇതിന് കൂട്ടുനില്‍ക്കില്ലെന്നും പന്ന്യന്‍ പറഞ്ഞു.മാണിക്കെതിരേ രാഷ്ട്രീയമായും നിയമപരമായും പോരാടുമെന്നും വി.എസ്.സുനില്‍കുമാര്‍ എംഎല്‍എ കോടതിയെ സമീപിച്ചത് പാര്‍ട്ടി അനുമതിയോടെയാണെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.