You are Here : Home / News Plus

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് വിശ്വാസവോട്ട് തേടും

Text Size  

Story Dated: Wednesday, November 12, 2014 03:47 hrs UTC

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് വിശ്വാസവോട്ട് തേടും. എല്ലാ സാമാജികരോടും വോട്ടെടുപ്പിന് ഹാജരാകാന്‍ ശിവസേന നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബി.ജെ.പി - ശിവസേന ബന്ധം ഉലഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ്.

ബി.ജെ.പിയും ശിവസേനയും തമ്മില്‍ ധാരണയെത്തിയെങ്കിലും മന്ത്രിസഭയില്‍ ചേരണോ എന്ന കാര്യത്തില്‍ ധാരണയായിട്ടില്ല. 63 എം.എല്‍.എമാരാണ് ശിവസേനക്കുള്ളത്. ബി.ജെ.പിക്ക് വിജയം സമ്മാനിച്ച മഹാരാഷ്ട്രയില്‍ കേവലഭൂരിപക്ഷത്തിലെത്താന്‍ അവര്‍ക്ക് 22 പേരുടെ പിന്തുണ കൂടി വേണം. ഈ സാഹചര്യത്തില്‍ നിര്‍ണായകമാണ് വിശ്വാസവോട്ടെടുപ്പ്.

ആര്‍.എസ്.എസ്സുമായി വളരെ അടുപ്പമുള്ളയാളാണ് 44 കാരനായ ഫഡ്‌നാവിസ്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.