തിരുവനന്തപുരം: ഇടതുപക്ഷ സമരങ്ങളുടെ വിശ്വാസ്യത നഷ്ടമായെന്ന് ജനങ്ങള്‍ക്ക് സംശയമുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. ബാര്‍കോഴ വിവാദത്തില്‍ ഇതുവരെ മുന്നണിയോഗം കൂടി തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ജനങ്ങളുടെ ബാധ്യത നിറവേറ്റാന്‍ സി.പി.ഐ ഒറ്റക്ക് പ്രക്ഷോഭത്തിലേക്ക് പോകുകയാണെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
സി.പി.എമ്മിന് അവരുടെ സമരവുമായി മുന്നോട്ട് പോകാം. സമരപരിപാടി തീരുമാനിക്കാന്‍ മുന്നണി യോഗം വിളിക്കാന്‍ നാലാം തീയതി കത്തുകൊടുത്തു. അഞ്ചാം തീയതി സംസാരിച്ചു. അങ്ങനെ പത്താം തീയതി യോഗം വച്ചു. എം.വി.ആര് മരിച്ചതോടെ യോഗം മാറ്റി. അതിന് ശേഷവും യോഗം വിളിച്ചില്ല. ഈ ഘട്ടത്തിലാണ് ഒറ്റക്ക് സമരവുമായി മുന്നോട്ട് പോകാന്‍ സി.പി.ഐ തീരുമാനിച്ചത് -പന്ന്യന്‍ പറഞ്ഞു
Comments