You are Here : Home / News Plus

പെണ്‍കുട്ടികള്‍ക്ക് ലൈബ്രറി വിലക്ക്:അലിഗഡ് വി.സിയുടെ പ്രസ്താവന വിവാദത്തില്‍

Text Size  

Story Dated: Tuesday, November 11, 2014 04:40 hrs UTC

അലിഗഡ്: അലിഗഡ് സര്‍വകലാശാല ലൈബ്രറിയിലേക്ക് പെണ്‍കുട്ടികള്‍ക്ക് പ്രവേശനം സംബന്ധിച്ച വൈസ് ചാന്‍സ് ലറുടെ പ്രസ്താവന വിവാദത്തില്‍. കൂടുതല്‍ ആണ്‍കുട്ടികള്‍ ലൈബ്രറിയിലേക്ക് പ്രേവേശിക്കുമെന്നതിനാലാണ് പെണ്‍കുട്ടികള്‍ക്ക് ലൈബ്രറിയില്‍ അനുമതി നല്‍കാത്തതെന്ന് വെസ് ചാന്‍സ് ലര്‍ സമീറുദ്ദീന്‍ ഷാ വ്യക്തമാക്കി. ലൈബ്രറിയിലെ സ്ഥലപരിമിതി കൊണ്ടാണ് പെണ്‍കുട്ടികളെ ലൈബ്രറിയിലേക്ക് കയറ്റാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ബിരുദ വിദ്യാര്‍ത്ഥിനികള്‍ക്ക് മാത്രമേ ലൈബ്രറിയില്‍ കയറുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളുവെന്നും ഗവേഷണ വിദ്യാര്‍ത്ഥിനികള്‍ ലൈബ്രറിയില്‍ കയറുന്നുണ്ടെന്നും സര്‍വകലാശാല അഡ്മിനിസ്ട്രേഷന്‍ വ്യക്തമാക്കി. ലിംഗവിവേചനപരമല്ല തീരുമാനമെന്നും സ്ഥലപരിമിതി മാത്രമാണെന്നും സര്‍വകലാശാല പി.ആര്‍ ഓഫീസര്‍ റാഹത് അബ്രാര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.