You are Here : Home / News Plus

മനോഹര്‍ പരീകര്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Text Size  

Story Dated: Tuesday, November 11, 2014 03:23 hrs UTC

ലഖ്നോ: കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീകറും മറ്റ് ഒമ്പത് പേരും എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സമാജ് വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം ഗോപാല്‍ യാദവും ഇതില്‍ ഉള്‍പ്പെടുന്നു. ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീകര്‍ കഴിഞ്ഞ ദിവസമാണ് കേന്ദ പ്രതിരോധമന്ത്രിയായി സ്ഥാനമേറ്റത്. ഇതേ തുടര്‍ന്നാണ് അദ്ദേഹം ഉത്തര്‍പ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിച്ചത്. പ്രധാനമന്ത്രിയുടെ പ്രത്യേക താത്പര്യ പ്രകാരമാണ് മനേഹര്‍ പരീകര്‍ കേന്ദ്രമന്ത്രി സഭയിലെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.