You are Here : Home / News Plus

തിരുവിതാംകൂര്‍ രാജകുടുംബത്തിന് സുപ്രീംകോടതിയുടെ വിമര്‍ശം

Text Size  

Story Dated: Tuesday, November 11, 2014 12:03 hrs UTC

പത്മനാഭസ്വാമി ക്ഷേത്രസുരക്ഷയാണോ അമിക്കസ്‌ക്യൂറിയെ പുറത്താക്കുന്നതാണോ തിരുവിതാംകൂര്‍ രാജകുടുംബത്തിന് വലുതെന്ന് സുപ്രീം കോടതി ചോദിച്ചു. അമിക്കസ് ക്യൂറി രാജകുടുംബത്തെ മോശമായി ചിത്രീകരിക്കുന്നതായി കാണിച്ച് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

രാജകുടുംബത്തിന്റെ എതിര്‍വാദങ്ങള്‍ കേട്ട ഗോപാല്‍ സുബ്രഹ്മണ്യം അമിക്കസ് ക്യൂറി പദവി ഒഴിയാന്‍ തയ്യാറാണെന്ന് കോടതിയെ അറിയിച്ചു. എന്നാല്‍ അദ്ദേഹത്തോട് അമിക്കസ് ക്യൂറി സ്ഥാനത്തു തന്നെ തുടരാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

അമിക്കസ്‌ക്യൂറിയുടെ പരാമര്‍ശങ്ങളില്‍ എതിര്‍പ്പുള്ള പക്ഷം മൂന്നാഴ്ചക്കകം അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.