You are Here : Home / News Plus

കൊല്‍ക്കത്തയില്‍ എന്‍ ഐ എ ക്യാമ്പ് ഓഫീസിന് സമീപം സ്‌ഫോടനം

Text Size  

Story Dated: Tuesday, November 11, 2014 12:02 hrs UTC

ബര്‍ദ്വാന്‍ സ്‌ഫോടനക്കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) യുടെ താത്കാലിക ഓഫീസിന് സമീപം സ്‌ഫോടനം. ആളപായമില്ല. തിങ്കളാഴ്ച രാത്രി 7.30 നാണ് സോള്‍ട്ട്‌ലേക്ക് പ്രദേശത്തെ സി ആര്‍ പി എഫ് ക്യാമ്പിന് തൊട്ടുത്തുള്ള ബസ് സ്റ്റോപ്പില്‍ സ്‌ഫോടനം നടന്നത്. സി ആര്‍ പി എഫ് ക്യാമ്പിലാണ് എന്‍ ഐ എ ഓഫീസ് പ്രവര്‍ത്തിച്ചുവന്നത്.

സ്‌ഫോടനത്തില്‍ ബസ് സ്റ്റോപ്പ് ഭാഗികമായി തകര്‍ന്നു. ഒക്ടോബര്‍ രണ്ടിന് ബര്‍ദ്വാനില്‍ നടന്ന സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്ന ബംഗ്ലാദേശി യുവാവ് ശനിയാഴ്ച അറസ്റ്റിലായിരുന്നു. സാജിദ് എന്ന യുവാവിനെ എന്‍ ഐ എ ക്യാമ്പ് ഓഫീസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് സ്‌ഫോടനം. പോലീസ് അന്വേഷണം തുടങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.