You are Here : Home / News Plus

ഡല്‍ഹിയില്‍ ബി ജെ പി കേവല ഭൂരിപക്ഷം നേടുമെന്ന് അഭിപ്രായ സര്‍വെ

Text Size  

Story Dated: Tuesday, November 11, 2014 12:00 hrs UTC

മോദി തരംഗത്തിന്റെ പിന്‍ബലത്തില്‍ ന്യൂഡല്‍ഹിയില്‍ ബി ജെ പിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് അഭിപ്രായ സര്‍വെ ഫലം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 28 സീറ്റുകളില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടിക്ക് 18 ഓളം സീറ്റുകള്‍ മാത്രമാവും ലഭിക്കുക. എട്ടുസീറ്റില്‍ വിജയിച്ച കോണ്‍ഗ്രസിന് അഞ്ചോളം സീറ്റുകളില്‍ മാത്രമെ വിജയിക്കാന്‍ കഴിയൂവെന്നും സര്‍വെ പ്രവചിക്കുന്നു.

ഡല്‍ഹി മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ അരവിന്ദ് കെജ്‌രിവാളാണെന്ന് സര്‍വെയില്‍ പങ്കെടുത്ത 39 ശതമാനംപേര്‍ അഭിപ്രായപ്പെട്ടു. എട്ടുശതമാനം പേര്‍ ബി ജെ പി നേതാവ് ഹര്‍ഷ വര്‍ധനെ പിന്തുണച്ചു. ഏഴു ശതമാനംപേര്‍ മാത്രമാണ് കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് മുഖ്യമന്ത്രിയാകാന്‍ യോഗ്യയാണെന്ന് അഭിപ്രായപ്പെട്ടത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.