You are Here : Home / News Plus

ബാര്‍കോഴ: അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി

Text Size  

Story Dated: Tuesday, November 11, 2014 11:59 hrs UTC

ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. വിജിലന്‍സ് നടത്തുന്ന പരിശോധന അവസാനിപ്പിച്ച് ആരോപണ വിധേയനായ ധനമന്ത്രി കെ എം മാണിക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വി എസ് സുനില്‍കുമാര്‍ എം എല്‍ എ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. തിരുവനന്തപുരം സ്വദേശി രാജുവും ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു. രണ്ട് ഹര്‍ജികളും ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിട്ടില്ല. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പരിശോധിച്ചശേഷം തുടരന്വേഷണം സംബന്ധിച്ച തീരുമാനം എടുക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.