You are Here : Home / News Plus

ബോളിവുഡില്‍ വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്കുള്ള വിലക്ക് സുപ്രീംകോടതി റദ്ദാക്കി

Text Size  

Story Dated: Monday, November 10, 2014 05:43 hrs UTC

ന്യൂഡല്‍ഹി: ബോളിവുഡില്‍ വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്കുള്ള വിലക്ക് സുപ്രീംകോടതി റദ്ദാക്കി. ആറുവര്‍ഷമായി തുടരുന്ന വിലക്ക് റദ്ദാക്കിയ കോടതി ഇത് ഭരണഘടനാ വിരുദ്ധവും മൂല്യങ്ങള്‍ക്കും ധാര്‍മികതക്കും നിരക്കാത്തതാണെന്നും വിലയിരുത്തി. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ചാരു ഖുരാന നല്‍കിയ ഹര്‍ജിയിലാണ് വിധി. നിലവില്‍ ബോളിവുഡില്‍ സിനിമാ നിര്‍മാണത്തിന്‍െറ എല്ലാ രംഗത്തും സ്ത്രീകള്‍ ജോലിചെയ്യുമ്പോള്‍ ഈ രംഗത്ത് മാത്രമാണ് വിലക്കെന്നും പുരുഷന്മാരുടെ തൊഴില്‍ സുരക്ഷക്കു വേണ്ടിയാണിതെന്ന് തൊഴിലാളി യൂനിയനുകള്‍ പറയുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
വിലക്ക് മൂലം വനിതാ മേക്കപ് ആര്‍ട്ടിസ്റ്റുകള്‍ നിര്‍മാതാക്കളില്‍നിന്നും തൊഴിലാളി സംഘടനകളില്‍നിന്നും നേരിടുന്ന അപമാനത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി താന്‍ ലിംഗ വിവേചനത്തിനെതിരെ നിയമ പോരാട്ടം നടത്തിവരുകയാണെന്ന് ചാരു ഖുരാന പറഞ്ഞു. നിലവില്‍ മഹാരാഷ്ട്രക്ക് മാത്രമാണ് ഉത്തരവ് ബാധകം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.