You are Here : Home / News Plus

വിമാനം കയറാനും ആധാര്‍

Text Size  

Story Dated: Monday, November 10, 2014 05:31 hrs UTC

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകളും സിം കാര്‍ഡുകളും ആധാര്‍ വലയത്തിലാക്കിയതിനു പിന്നാലെ വിമാനത്താവള പ്രവേശനവും യു.ഐ.ഡി മുഖേനയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ആധാര്‍ നമ്പര്‍ നല്‍കി എയര്‍പോര്‍ട്ടുകളുടെ പ്രവേശന കവാടത്തില്‍ സ്ഥാപിക്കുന്ന ബയോമെട്രിക് കിയോസ്കില്‍ നിന്ന് ചിത്രം, വിരലടയാളം, മറ്റു വിശദവിവരങ്ങള്‍ എന്നിവ പരിശോധിച്ച് മാത്രം യാത്രക്കാരെ അകത്തേക്ക് കടത്തിവിടാനാണ് പദ്ധതി. സുരക്ഷാ വീഴ്ചകള്‍ കുറക്കാനും ആള്‍മാറാട്ടങ്ങള്‍ തടയാനും കുറ്റകൃത്യങ്ങള്‍ നടത്തിയവര്‍ നിയമത്തെ കബളിപ്പിച്ച് നാടുവിടുന്നതു തടയാനും ഈ സംവിധാനം ഫലം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. തിരിച്ചറിയല്‍ രേഖകളെച്ചൊല്ലി യാത്രക്കാരും സി.ഐ.എസ്.എഫുകാരും തമ്മില്‍ തര്‍ക്കമുണ്ടാവുന്നത് ഒഴിവാക്കാനും ഇതു കൊണ്ടു കഴിയുമെത്രേ. അടുത്ത വര്‍ഷം ആദ്യം ബംഗളുരുവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന സംവിധാനം വൈകാതെ രാജ്യത്തെ മുഴുവന്‍ വിമാനത്താവളത്തങ്ങളിലും നടപ്പാക്കാനാണ് അഭ്യന്തര മന്ത്രാലയം പദ്ധതിയിടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.