You are Here : Home / News Plus

മുസഫര്‍ നഗറില്‍ സംഘര്‍ഷം: ആറു പേര്‍ക്ക് പരിക്ക്

Text Size  

Story Dated: Monday, November 10, 2014 07:10 hrs UTC

മുസഫര്‍നഗറില്‍ വീണ്ടും സംഘര്‍ഷം. മുസഫര്‍നഗറിലെ വെഹില്‍ന ഗ്രാമത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ഒരു പെണ്‍കുട്ടിയെ ഏതാനും യുവാക്കള്‍ ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. വാക്കേറ്റം പിന്നീട് കല്ളേറിലേക്കും വടി കൊണ്ടുള്ള ഏറ്റുമുട്ടലിലേക്കും മാറുകയായിരുന്നു.

സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അക്രമത്തിന്‍െറ പശ്ചാത്തലത്തില്‍ പ്രദേശത്ത് സുരക്ഷ കര്‍ശനമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.