You are Here : Home / News Plus

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

Text Size  

Story Dated: Monday, November 10, 2014 07:04 hrs UTC

ശിശുമരണവുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ അട്ടപ്പാടി സന്ദര്‍ശിക്കുന്നതിനിടെ ഒരു ആദിവാസി കുഞ്ഞ്കൂടി മരിച്ചു. ഷോളയൂര്‍ അണക്കാട് ഊരിലെ ജടകന്‍^ വളര്‍മതി ദമ്പതികളുടെ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. പ്രസവസമയത്ത് 920 ഗ്രാം തൂക്കമേ ഉണ്ടായിരുന്നു. തലച്ചോറിന് വളര്‍ച്ച ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. ഇതോടെ ഈവര്‍ഷം അട്ടപ്പാടിയില്‍ മരിച്ച കുട്ടികളുടെ എണ്ണം 19 ആയി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.