You are Here : Home / News Plus

ജമ്മു കശ്മീരില്‍ ബങ്കറിന് തീപ്പിടിച്ച് സൈനികന്‍ മരിച്ചു

Text Size  

Story Dated: Monday, November 10, 2014 05:18 hrs UTC

ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ബങ്കറിന് തീപ്പിടിച്ച് ജാട്ട് റെജിമെന്റില്‍പ്പെട്ട സൈനികന്‍ മരിച്ചു. രണ്ട് സൈനികര്‍ക്ക് പൊള്ളലേറ്റു.
കുപ്‌വാര ജില്ലയിലെ ടൂള്‍മാര്‍ ഗലി പ്രദേശത്ത് ഞായറാഴ്ച രാത്രിയാണ് സംഭവം. ബങ്കറിനുള്ളില്‍ ചൂട് നിലനിര്‍ത്താന്‍ സൈനികര്‍ സൂക്ഷിച്ചിരുന്ന ഹീറ്ററില്‍നിന്നാണ് തീ പടര്‍ന്നതെന്ന് കരുതുന്നു. മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് കൊടും തണുപ്പാണ് ജമ്മുകശ്മീരില്‍ അനുഭവപ്പെടുന്നത്. പരിക്കേറ്റ സൈനികരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് സൈന്യം അന്വേഷണം തുടങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.