You are Here : Home / News Plus

ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം;പരമ്പര ഇന്ത്യ നേടി

Text Size  

Story Dated: Sunday, November 09, 2014 05:00 hrs UTC

ഹൈദരാബാദ്: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ നേടി. കട്ടക്കിലും അഹ്മദാബാദിലും കളിച്ച ആദ്യ രണ്ട് ഏകദിനങ്ങള്‍ ഇന്ത്യ വിജയിച്ചിരുന്നു.
243 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 44.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. ഇന്ത്യക്കുവേണ്ടി ശിഖര്‍ ധവാന്‍ 91 റണ്‍സെടുത്തു പുറത്തായി. ക്യാപ്റ്റന്‍ വിരാട് കോഹ് ലി 53ഉം അമ്പാട്ടി റായ്ഡു 35ഉം അജിന്‍ക്യ രഹാനെ 31ഉം റണ്‍സെടുത്തു. ശ്രീലങ്കക്കുവേണ്ടി കുലശേഖര, തിസാര പെരേര, ദില്‍ഷന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക 48.2 ഓവറില്‍ 242 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. 118 റണ്‍സെടുത്ത ജയവര്‍ധനയാണ് ശ്രീലങ്കന്‍ നിരയില്‍ മികച്ച കളി പുറത്തെടുത്തത്. ഒരു ഘട്ടത്തില്‍ ബാറ്റിംഗ്‌ തകര്‍ച്ച അഭിമുഖീകരിച്ച ശ്രീലങ്കക്ക് ജീവന്‍ നല്‍കിയത് ജയവര്‍ധനയുടെ സെഞ്ച്വറിയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.