You are Here : Home / News Plus

ഇന്ത്യക്ക് 243 റണ്‍സ് വിജയലക്‌ഷ്യം

Text Size  

Story Dated: Sunday, November 09, 2014 03:10 hrs UTC

ഹൈദരാബാദ്: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് 243 റണ്‍സ് വിജയലക്‌ഷ്യം. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ശ്രീലങ്ക 48.2 ഓവറില്‍ 242 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. 118 റണ്‍സെടുത്ത ജയവര്‍ധനയാണ് ശ്രീലങ്കന്‍ നിരയില്‍ മികച്ച കളി പുറത്തെടുത്തത്. ഒരു ഘട്ടത്തില്‍ ബാറ്റിംഗ് തകര്‍ച്ച അഭിമുഖീകരിച്ച ലങ്കക്ക് 'ജീവന്‍' നല്‍കിയത് ജയവര്‍ധനെയുടെ സെഞ്ച്വറിയാണ്.
17ാം ഏകദിന സെഞ്ച്വറിയാണ് ജയവര്‍ധന ഇന്ന് നേടിയത്. തിലകരത്നെ ദില്‍ഷന്‍ 53 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി യു.ടി യാദവ് നാലും അക്സര്‍ പട്ടേല്‍ മൂന്നും വിക്കറ്റ് നേടി. ധവല്‍ കുല്‍ക്കര്‍ണി, അശ്വിന്‍, അമ്പാട്ടി റായ്ഡു എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.  
അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു. ഇന്ന് ജയിച്ചാല്‍ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.