You are Here : Home / News Plus

പുതിയ കേന്ദ്ര മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് ശിവസേന വിട്ടുനിന്നു

Text Size  

Story Dated: Sunday, November 09, 2014 01:38 hrs UTC

പുതിയ കേന്ദ്ര മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് ശിവസേന വിട്ടുനിന്നു. ശിവസേനയില്‍ നിന്ന് മന്ത്രിയാകാനിരുന്ന അനില്‍ വൈ.ദേശായിയെ പാര്‍ട്ടി നേതൃത്വം മുംബൈയ്ക്ക് തിരിച്ചു വിളിച്ചു. സത്യപ്രതിജ്ഞയ്ക്ക് മിനിട്ടുകള്‍ക്ക് മുമ്പാണ് ദേശായിയെ തിരിച്ചു വിളിച്ചതായി ശിവസേനയുടെ മുതിര്‍ന്ന നേതാവ് അനന്ത റാവു അഡ്‌സുള്‍ അറിയിച്ചത്.

മോദിയുടെ വിശസ്തനായ ശിവസേനയിലെ സുരേഷ് പ്രഭുവിന് കാബിനറ്റ് പദവിയും പാര്‍ട്ടിയുടെ ഔദ്യോഗിക പ്രതിനിധിയായ ദേശായിക്ക് സഹമന്ത്രി സ്ഥാനവും നല്‍കാന്‍ തീരുമാനിച്ചതാണ് സേനയെ ചൊടിപ്പിച്ചത്.

മോദി മന്ത്രിസഭയിലെ സേനയുടെ പ്രതിനിധിയായ ആനന്ദ് ഗീഥെയെ പാര്‍ട്ടി നേതൃത്വം മുംബൈയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. ബി.ജെ.പി നടപടികളില്‍ പ്രതിഷേധിച്ച് ഗീഥെ രാജിവെച്ചേക്കുമെന്നാണ് സൂചന. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.