You are Here : Home / News Plus

ഗരീബ്രഥ് എക്‌സ്പ്രസ്സ് തീവണ്ടിയില്‍ യാത്ര ചെയ്ത എട്ടുപേര്‍ക്ക് ഭക്ഷ്യവിഷബാധ

Text Size  

Story Dated: Sunday, November 09, 2014 01:35 hrs UTC

ലോകമാന്യതിലക് -കൊച്ചുവേളി ഗരീബ്രഥ് എക്‌സ്പ്രസ്സ് തീവണ്ടിയില്‍ യാത്ര ചെയ്ത എട്ടുപേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇതില്‍ രണ്ടുപേര്‍ തൃശ്ശൂരില്‍ ചികിത്സ തേടി. ബാക്കിയുള്ളവര്‍ക്ക് റെയില്‍വെ മറ്റു സ്റ്റേഷനുകളില്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കി.

മുംബൈ സ്വദേശികളായ കവിത(29), മകള്‍ നിഹാരിക (മൂന്ന്) എന്നിവരാണ് വിഷബാധയേറ്റ് ജനറല്‍ ആസ്പത്രിയില്‍ ചികിത്സ തേടിയത്. മംഗലാപുരത്തെ റെയില്‍വെ പ്ലാറ്റ് ഫോമില്‍നിന്ന് കഴിച്ച ഭക്ഷണമാണ് വിഷബാധയ്ക്കു കാരണമായതെന്നാണ് സൂചന. ഇവിടെനിന്ന് വടയും മറ്റും കഴിച്ച ഇവര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു.

മുംബൈയില്‍നിന്ന് ഗുരുവായൂര്‍ ദര്‍ശനത്തിനായാണ് ഇവര്‍ തൃശ്ശൂരിലെത്തിയത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഇവരെ ജനല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.