You are Here : Home / News Plus

സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പോലീസുകാരന്‍ അറസ്റ്റില്‍

Text Size  

Story Dated: Sunday, November 09, 2014 01:29 hrs UTC

പശ്ചിമ ബംഗാളിലെ മംഗള്‍കോര്‍ പോലീസ് ക്യാമ്പില്‍ സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റിലായി.
പോലീസ് വെല്‍ഫെയര്‍ ബോര്‍ഡ് സെക്രട്ടറി കൂടിയായ രാജ്കുമാര്‍ ചതോപാധ്യായയാണ് അറസ്റ്റിലായത്. വെല്‍ഫെയര്‍ ബോര്‍ഡിന്റെ പണം തിരിമറി നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ ഒരുമാസമായി സസ്‌പെന്‍ഷനിലായിരുന്നു.

ഏതാനും മാസങ്ങളായി വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ ഇയാള്‍ ശല്യപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം യുവതി ഇയാളുടെ ഭാര്യയോട് പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ യുവതിയെ അപായപ്പെടുത്തുമെന്ന് ഭീഷണിയുയര്‍ത്തിയിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.