ജമ്മുവില്‍ നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവ് കരണ്‍ സിങ്ങിന്റെ മകന് അജാത്ശത്രു സിങ് ഇന്ന് ബി.ജെ.പിയില്‍ ചേരും. സംസ്ഥാനത്തെ പാര്‍ട്ടി ചുമതലയുള്ള ബി.ജെ.പി നേതാവ് അവിനാഷ് റായ് ഖന്നയാണ് ഇക്കാര്യം ഒൗദ്യോഗികമായി അറിയിച്ചത്. കരണ്‍ സിങ്ങിന്റെ ഇളയപുത്രനായ അജാത്ശത്രു നാഗറോട്ടയില് നിന്നുള്ള ലെജിസ്ളേറ്റീവ് കൗണ്‍സില്‍ അംഗമാണ്.
അജാത്ശത്രു സിങ്ങിന്റെ ബി.ജെ.പി പ്രവേശം നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജമ്മു കശ്മീരില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള കാലുവെപ്പായാണ് പാര്‍ട്ടി വൃത്തങ്ങള്‍ വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയുടെ പ്രതിഛായ മാറ്റുന്നതിനായി മുമ്പ് പുറത്താക്കിയ മുതിര്‍ന്ന നേതാവ് ചമന്‍ ലാല്‍ ഗുപ്തയെ തിരിച്ചുവിളിച്ചിരുന്നു.
Comments