You are Here : Home / News Plus

ബി.ജെ.പി. - ശിവസേന ബന്ധം വീണ്ടും വഷളാകുന്നു

Text Size  

Story Dated: Sunday, November 09, 2014 05:26 hrs UTC

ബി.ജെ.പി. - ശിവസേന ബന്ധം വീണ്ടും വഷളാകുന്നു. കേന്ദ്രത്തിലെ മന്ത്രിപദവും സംസ്ഥാനത്ത് ബി.ജെ.പിക്ക് പിന്തുണ നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിശ്ചയിച്ച ചര്‍ച്ച നടന്നില്ല. മോദിയും അദ്ദേഹത്തിന്‍െറ മന്ത്രിസഭയിലെ ഏക ശിവസേനാംഗമായ ഘനവ്യവസായ മന്ത്രി ആനന്ദ് ഗീഥെയും തമ്മില്‍ ശനിയാഴ്ച രാത്രി കൂടിക്കാഴ്ച വഴിയൊരുങ്ങിയിരുന്നു. എന്നാല്‍, അവസാന നിമിഷം മോദി പിന്‍മാറി. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായും ചര്‍ച്ച നടന്നില്ല. ഇതോടെ, ആനന്ദ് ഗീഥെയെ പാര്‍ട്ടി പ്രസിഡന്‍റ് ഉദ്ധവ് താക്കറെ മുംബൈയിലേക്ക് വിളിപ്പിച്ചു. മുതിര്‍ന്ന നേതാക്കളോടും ബാന്ദ്രയിലെ വസതിയായ ‘മാതോശ്രീയില്‍ ’ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്രമന്ത്രിസഭയിലെ പങ്കാളിത്തവും സംസ്ഥാനത്തെ ബി.ജെ.പിസര്‍ക്കാറിനുള്ള പിന്തുണയും സംബന്ധിച്ച് അന്തിമ തീരുമാനം കൈാക്കൊള്ളുമെന്നാണ് സൂചന. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.