You are Here : Home / News Plus

ഗൂഢാലോചന നടത്തിയതിന് ബാറുടമകള്‍ക്കെതിരെ കേസെടുക്കണമെന്ന് ഉണ്ണിയാടന്‍

Text Size  

Story Dated: Saturday, November 08, 2014 02:04 hrs UTC

തൃശൂര്‍: വ്യവസ്ഥാപിത സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയതിന് ബാറുടമകള്‍ക്കെതിരെ കേസെടുക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം ജനറല്‍ സെക്രട്ടറി തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ബാറുടമാ സംഘടനയുടെ യോഗത്തെക്കുറിച്ച് ഒരു ദൃശ്യമാധ്യമത്തില്‍ വന്ന ഒളികാമറാ വിവരങ്ങള്‍ പ്രകാരം സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ചര്‍ച്ചയും ഗൂഢാലോചനയുമാണ് നടന്നതെന്ന് വ്യക്തമാണ്. ഇതിനെതിരെ സ്വാഭാവികമായും കേസെടുക്കേണ്ടതാണ്. ബാറുടമകളുടെ സംഘടനയുടെ യോഗമായത് കൊണ്ട് ഒരു വ്യക്തിക്കെതിരെ കേസെടുത്താല്‍ പോര. ഇക്കാര്യത്തില്‍ പരാതി നല്‍കാന്‍ വ്യക്തിപരമായി ഉദ്ദേശിക്കുന്നില്ലെന്നും ഉണ്ണിയാടന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.