You are Here : Home / News Plus

ജാതി കണക്കെടുപ്പ് നടത്തണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

Text Size  

Story Dated: Saturday, November 08, 2014 10:59 hrs UTC

രാജ്യത്ത് ജാതി കണക്കെടുപ്പ് നടത്തണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. സെന്‍സസ് കമ്മീഷണര്‍ നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് ദീപക് മിശ്ര, രോഹിങ്ടണ്‍ നരിമാന്‍, യു.യു. ലളിത് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. 1931-ന് ശേഷം പട്ടികവിഭാഗങ്ങളുടെ കണക്കെടുപ്പ് നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ മദ്രാസ് ഹൈക്കോടതി, സാമൂഹികനീതി ഉറപ്പുവരുത്തുന്നതിന് എത്രയും പെട്ടെന്ന് ജാതി അടിസ്ഥാനത്തിലുള്ള കണക്കെടുപ്പ് നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു.

2005-ലെ ഈ വിധി ഉദ്ധരിച്ച് 2009-ല്‍ മറ്റൊരു കേസിലും ഹൈക്കോടതി ഇതേനിര്‍ദേശം ആവര്‍ത്തിച്ചു. രണ്ട് കേസിലും തങ്ങളെ കേസില്‍ കക്ഷി ചേര്‍ക്കാതെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാറിന് വേണ്ടി സെന്‍സസ് കമ്മീഷണര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.