You are Here : Home / News Plus

പാമ്പാര്‍ അണക്കെട്ട് നിര്‍മിക്കരുതെന്ന് കേരളത്തെ ഉപദേശിക്കണമെന്ന്മോദിയോട്പനീര്‍ശെല്‍വം

Text Size  

Story Dated: Saturday, November 08, 2014 10:57 hrs UTC

പാമ്പാര്‍ നദിക്ക് കുറുകെ അണക്കെട്ട് നിര്‍മിക്കരുതെന്ന് കേരളത്തെ ഉപദേശിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം. കാവേരി മാനേജ്‌മെന്റ് ബോര്‍ഡും കാവേരി വാട്ടര്‍ റെഗുലേഷന്‍ കമ്മറ്റിയും ഉടന്‍ രൂപവത്കരിക്കണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.

കേരള സര്‍ക്കാര്‍ തമിഴ്‌നാട് - കേരള അതിര്‍ത്തിയിലെ പട്ടിച്ചേരിയിലാണ് 26 കോടി മുടക്കി പുതിയ അണക്കെട്ട് പണിയാന്‍ തീരുമാനമെടുത്തത്. ഇത് നിയമവിരുദ്ധമാണ്. കാവേരി ട്രിബ്യൂണലിന്റെ 2007-ലെ അവസാനത്തെ ഉത്തരവിന്റെ ലംഘനമാണ് തീരുമാനം. കാവേരി മാനേജ്‌മെന്റ് ബോര്‍ഡിന്റെയും തമിഴ്‌നാട് സര്‍ക്കാരിന്റെയും അനുവാദമില്ലാതെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സാധ്യമല്ല എന്നാണ് ഉത്തരവ്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.