You are Here : Home / News Plus

കോഴ വിവാദം വഷളാകാന്‍ കാരണം സര്‍ക്കാരിന്‍െറ പാളിയ മദ്യനയമെന്ന് കെ.മുരളീധരന്‍

Text Size  

Story Dated: Saturday, November 08, 2014 10:55 hrs UTC

ബാര്‍ കോഴ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ രംഗത്ത്. കോഴ വിവാദം വഷളാകാന്‍ കാരണം സര്‍ക്കാരിന്‍െറ പാളിയ മദ്യനയമെന്ന് മുരളീധരന്‍ പറഞ്ഞു. സര്‍ക്കാരിന്‍െറ മദ്യനയം പ്രായോഗികമല്ലെന്ന്‍ പറഞ്ഞ തങ്ങളെ മദ്യലോബിയുടെ ആളുകളായി ചിത്രീകരിച്ചെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.

ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. കേരളത്തില്‍ മദ്യപിക്കുന്നവര്‍ ചെറിയ ശതമാനം മാത്രമാണ്. ഇവരെ മദ്യപാനത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള നടപടിയാണ് വേണ്ടത്. എല്ലാം ബാറുകളും പൂട്ടിയപ്പോള്‍ ബാറുടമകള്‍ കോടതിയില്‍ പോയി തുറപ്പിക്കുകയാണ് ചെയ്തതെന്നും മുരളീധരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.