You are Here : Home / News Plus

പി.സി സനല്‍കുമാര്‍ ഐ.എ.എസ് അന്തരിച്ചു

Text Size  

Story Dated: Saturday, November 08, 2014 10:51 hrs UTC

പി.സി സനല്‍കുമാര്‍ (65) ഐ.എ.എസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പത്തനംതിട്ടയിലും കാസര്‍കോട്ടും കളക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ഹാസ്യസാഹിത്യകാരന്‍ കൂടിയായ സനല്‍കുമാര്‍ നിരവധി പാരഡിഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

2004 ല്‍ അദ്ദേഹത്തിന്‍റെ 'കളക്ടര്‍ കഥ എഴുതുകയാണ്' എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. വേനല്‍പൂക്കള്‍, ഒരു സൈക്കിള്‍ തരുമോ, ഊമക്കത്തിന് ഉരിയാട മറുപടി, പാരഡികളുടെ സമാഹാരമായ പാരഡീയം എന്നിവയാണ് അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.