You are Here : Home / News Plus

ടുജി സ്പെക്ട്രം: യു.പി.എ സര്‍ക്കാരിന് പിഴച്ചെന്ന് പി. ചിദംബരം

Text Size  

Story Dated: Saturday, November 08, 2014 07:55 hrs UTC

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് പറ്റിയ വീഴ്ചയാണ് ടുജി സ്പെക്ട്രം അഴിമതി ആരോപണം വഷളാവാന്‍ കാരണമെന്ന് മുന്‍ ധനമന്ത്രി പി. ചിദംബരം. സുപ്രീംകോടതി ഇടപെടുന്നതിന് മുമ്പുതന്നെ അനുവദിച്ച ലൈസന്‍സ് റദ്ദ് ചെയ്തിരുന്നുവെങ്കില്‍ സര്‍ക്കാരിന് മുഖം രക്ഷിക്കാമായിരുന്നു. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതായും ചിദംബരം പറഞ്ഞു.

നിയമപ്രശ്നങ്ങള്‍ ഭയന്നാണ് അന്ന് പ്രധാനമന്ത്രി നടപടി സ്വീകരിക്കാതിരുന്നത്. വിഷയത്തില്‍ സുപ്രീംകോടതി അന്തിമ തീരുമാനമെടുക്കട്ടെ എന്നതായിരുന്നു പ്രധാനമന്ത്രിയുടെ നിലപാട്. കോടതി ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിടുകയില്ലായിരുന്നുവെന്നും ചിദംബരം വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.