You are Here : Home / News Plus

ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ യുവാവിന്റെ മൃതദേഹം മുംബൈയില്‍

Text Size  

Story Dated: Saturday, November 08, 2014 03:32 hrs UTC

ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ തലവൂര്‍ മഞ്ഞക്കാല ഗീതാഭവനില്‍ പ്രശാന്ത് കെ.പിള്ളയുടെ മൃതദേഹം മുംബൈയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മുംബൈയില്‍ താന ജില്ലയിലെ മുമ്പ്രയില്‍ െറയില്‍വേ ലൈനിന് സമീപം തോട്ടില്‍ മൃതദേഹം കണ്ടെത്തിയതായാണ് കഴിഞ്ഞദിവസം പകല്‍ മൂന്നോടെ മുംബൈ പോലീസ് അറിയിച്ചത്. പട്ടം പറത്താനെത്തിയ കുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്. സ്ഥലത്തെത്തിയ പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ആസ്പത്രിയിലേക്ക് മാറ്റി.
താന്‍ അക്രമികളുടെ കസ്റ്റഡിയിലാണെന്നും തന്നെ രക്ഷിക്കണമെന്നും അവസാനമായി ഫോണില്‍ വിളിച്ചപ്പോള്‍ പ്രശാന്ത് ഭാര്യയെ അറിയിച്ചിരുന്നു. ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണമുണ്ടായില്ലെന്ന് ആരോപണമുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.