You are Here : Home / News Plus

ബാര്‍ കോഴ ആരോപണത്തില്‍ നിന്ന് ബാറുടമകള്‍ പിന്‍മാറുന്നതായി റിപ്പോര്‍ട്ട്‌

Text Size  

Story Dated: Friday, November 07, 2014 03:39 hrs UTC

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ നിന്ന് ബാറുടമകള്‍ പിന്‍മാറുന്നതായി റിപ്പോര്‍ട്ട്. ധനമന്ത്രി കെ.എം മാണിക്ക് കോഴ നല്‍കിയതായി അറിയില്ലെന്ന് അരൂര്‍ റസിഡന്‍സി ബാറുടമ മനോഹരനാണ് മാധ്യമങ്ങളോട് പറഞ്ഞത്. നേരത്തെ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ മദ്യലഹരിയിലായിരുന്നു. കോഴ നല്‍കിയതായി സുഹൃത്താണ് തന്നോട് പറഞ്ഞത്. പിന്നീട് കോഴ കൊടുത്തതായി അറിയില്ലെന്ന് സുഹൃത്ത് മാറ്റിപ്പറഞ്ഞു. ഇക്കാര്യം രേഖാമൂലം വിജിലന്‍സ് സംഘത്തെ അറിയിച്ചിട്ടുണ്ട്. മന്ത്രി മാണിയെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും മനോഹരന്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.