You are Here : Home / News Plus

റായിഡുവിന്‍റെ സെഞ്ച്വറിയില്‍ ഇന്ത്യക്ക് ജയം

Text Size  

Story Dated: Thursday, November 06, 2014 05:48 hrs UTC

അഹ്മദാബാദ്: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് രണ്ടാം ജയം. അഹ്മദാബാദില്‍ നടന്ന മത്സരത്തില്‍ ആറു വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചത്. 275 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 44.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. ഏകദിനത്തിലെ കന്നി സെഞ്ച്വറി കരസ്ഥമാക്കിയ അമ്പാട്ടി റായിഡുവിന്‍െറ മികച്ച പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്കത്തെിച്ചത്. 118 പന്തില്‍ 10 ഫോറും നാല് സിക്സറുകളുമടക്കം 121 റണ്‍സാണ് റായിഡു നേടിയത്. റായിഡുവാണ് കളിയിലെ കേമന്‍.
 
ശിഖര്‍ ധവാന്‍ 80 പന്തില്‍ 79 റണ്‍സെടുത്തു. വിരാട് കോഹ് ലി 44 പന്തില്‍ 49 റണ്‍സെടുത്ത് പുറത്തായി. ലങ്കക്കുവേണ്ടി എസ്. പ്രസന്ന മൂന്നും പ്രസാദ് ഒന്നും വിക്കറ്റ് വീഴ്ത്തി.
 
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 274 റണ്‍സ് എന്ന പൊരുതാവുന്ന സ്കോര്‍ പടുത്തുയര്‍ത്തിയത്. ശ്രീലങ്കക്കായി ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസ് 101 പന്തില്‍ പുറത്താകാതെ 92 റണ്‍സെടുത്തു. ഒരു സിക്സറടക്കം 11 ബൗണ്ടറികളുടെ സഹായത്തോടെയാണ് മാത്യൂസ് മികച്ച പ്രകടനം കാഴ്ചവെച്ചത്. കുമാര്‍ സങ്കക്കാര 61ഉം ദില്‍ഷന്‍ 35ഉം റണ്‍സെടുത്തു.
 
ഇന്ത്യക്കുവേണ്ടി ഉമേഷ് യാദവ്, അക്ഷര്‍ പട്ടേല്‍, അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജദേജ ഒരു വിക്കറ്റെ ടുത്തു. വിജയത്തോടെ പരമ്പരയില്‍ 2-0ന് ഇന്ത്യ മുന്നിലെ ത്തി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അടുത്ത ഏകദിനം ഞായറാഴ്ച ഹൈദരാബാദില്‍ നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.