You are Here : Home / News Plus

ബി.ജെ.പിക്കെതിരെ യോജിച്ച് പ്രവര്‍ത്തിക്കാന്‍ ജനതാ ഗ്രൂപ്പുകളുടെ തീരുമാനം

Text Size  

Story Dated: Thursday, November 06, 2014 05:33 hrs UTC

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ യോജിച്ച് പ്രവര്‍ത്തിക്കാന്‍ ജനതാ ഗ്രൂപ്പുകളുടെ തീരുമാനം. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം തുടങ്ങാനിരിക്കെയാണ് ബി.ജെ.പിക്കെതിരെ ഒന്നിക്കാന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ തീരുമാനിച്ചത്. സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്, ജെ.ഡി.യു നേതാക്കളായ നിതീഷ് കുമാര്‍, ശരത് യാദവ്, എസ്.ജെ.ഡി നേതാവ് ദേവ ഗൗഡ എന്നിവര്‍ പങ്കെടുത്തു.
കള്ളപ്പണം രാജ്യത്ത് തിരിച്ചത്തെിക്കുമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ ബി.ജെ.പി പരാജയപ്പെട്ടെന്നും ലാലു പ്രസാദ് യാദവ് കുറ്റപ്പെടുത്തി. സര്‍ക്കാരിനെതിരെ പാര്‍ലമെന്‍റില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ജനതാദള്‍ യുണൈറ്റഡ് നേതാവ് നിതീഷ് കുമാര്‍ പറഞ്ഞു. ബി.ജെ.പിക്കെതിരെ ഇടത് കോണ്‍ഗ്രസ് ഇതര മുന്നണിയായി പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചതായി അദ്ദഹേം വ്യക്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.