You are Here : Home / News Plus

കേരള കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ സി.പി.ഐക്ക് യോഗ്യതയില്ലെന്ന് ആന്‍റണി രാജു

Text Size  

Story Dated: Thursday, November 06, 2014 04:51 hrs UTC

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിനെ വിമര്‍ശിക്കാന്‍ സി.പി.ഐക്ക് യോഗ്യതയില്ലെന്ന് ജനറല്‍ സെക്രട്ടറി ആന്‍റണി രാജു. കോടികള്‍ക്ക് ലോക്സഭ സീറ്റ് നല്‍കിയ പാര്‍ട്ടിയാണ് സി.പി.ഐ. ബാര്‍ കോഴ ആരോപണത്തില്‍ സി.പി.ഐ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടത് വിജിലന്‍സ് അന്വേഷണത്തെ അട്ടിമറിക്കാനാണ്. ബാര്‍ കോഴ സംബന്ധിച്ച് ചീഫ് വിപ്പ് പി.സി ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങളടക്കം പാര്‍ട്ടി സമിതി അന്വേഷിക്കുമെന്നും ആന്‍റണി രാജു വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.