You are Here : Home / News Plus

ലോകത്തെ ഏറ്റവും ശക്തരായ വ്യക്തികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 15ാം സ്ഥാനം

Text Size  

Story Dated: Thursday, November 06, 2014 07:38 hrs UTC

ലോകത്തെ ഏറ്റവും ശക്തരായ വ്യക്തികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 15ാം സ്ഥാനം. മോദിയെ ഹിന്ദു ദേശീയവാദിയെന്നാണ് ഫോബ്‌സ് വിശേഷിപ്പിച്ചിരിക്കുന്നത്. യുഎസിലെ വാണിജ്യ മാസികയായ ഫോബ്‌സ് ആണ് ലോകത്തെ ശക്തരായ വ്യക്തികളുടെ പട്ടിക പുറത്തിറക്കിയത്.
പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനക്കാര്‍ക്ക് ഈവര്‍ഷവും മാറ്റമില്ല. റഷ്യന്‍ പ്രസിഡന്റ് വ്ലൂദിമീര്‍ പുട്ടിനാണ് യു.എസ് പ്രസിഡന്റ് ബരാക് ഒബാമയെ പിന്തള്ളി ഒന്നാം സ്ഥാനത്തുള്ളത്. ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ് മൂന്നാം സ്ഥാനത്തും ഫ്രാന്‍സിസ് പാപ്പ നാലാം സ്ഥാനത്തും ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചലേന മെര്‍ക്കല്‍ അഞ്ചാം സ്ഥാനത്തും തുടരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി 36ാം സ്ഥാനത്തും എയ്‌സലര്‍ മിത്തല്‍ ചെയര്‍മാനും സിഇഒയുമായ ലക്ഷ്മി മിത്തല്‍ 57ാം സ്ഥാനത്തുമെത്തി. മൈക്രോസോഫ്റ്റിലെ ഇന്ത്യന്‍ വംശജനായ സത്യ നാദല്ല 64ാം സ്ഥാനത്തുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.