You are Here : Home / News Plus

കെ.എം മാണി രാജിവെക്കണമെന്ന് പന്ന്യന്‍

Text Size  

Story Dated: Thursday, November 06, 2014 05:55 hrs UTC

ബാര്‍ കോഴ വിവാദത്തില്‍ ആരോപണം നേരിടുന്ന ധനമന്ത്രി കെ.എം മാണി രാജിവെക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ആരോപണ വിധേയനായ മാണി രാജിവെച്ചില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണം. സംഭവത്തില്‍ മാണി ജുഡീഷ്യല്‍ അന്വേഷണം നേരിടണം. മന്ത്രി മാണി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ ജനകീയ പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചതായും പന്ന്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് യു.ഡി.എഫ് കോഴ മുന്നണിയായി മാറിയെന്ന് പന്ന്യന്‍ രവീന്ദ്രന്‍ വിമര്‍ശിച്ചു. ധനകാര്യ വകുപ്പ് കുത്തഴിഞ്ഞു. ജനങ്ങള്‍ക്കുമേല്‍ അധിക നികുതി ഭാരമാണ് സര്‍ക്കാര്‍ കെട്ടിവെച്ചിരിക്കുന്നത്. കൂടാതെ വെള്ളകരവും വര്‍ധിപ്പിച്ചു. യു.ഡി.എഫ് സര്‍ക്കാറിന്‍റെ ജനവിരുദ്ധ നടപടികളാണ് ജനങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബാര്‍ വിഷയത്തില്‍ മറ്റു ചില മന്ത്രിമാരും കോഴ വാങ്ങിയിട്ടുണ്ടെന്നാണ് ആരോപണം. ഇതിലും വിശ്വാസ്യ യോഗ്യമായ അന്വേഷണം വേണം. ബാര്‍ കോഴ വിവാദത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സി.പി.ഐ നവംബര്‍ 12 ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്നും പന്ന്യന്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.