You are Here : Home / News Plus

എന്‍.സി.സി ക്യാമ്പിനിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

Text Size  

Story Dated: Thursday, November 06, 2014 03:55 hrs UTC

കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ നടന്ന എന്‍.സി.സി. ക്യാമ്പിനിടെ അബദ്ധത്തില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. നാദാപുരം കല്ലിക്കണ്ടി എന്‍.എ.എം. കോളേജ് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി എം.അനസാ(18)ണ് മരിച്ചത്. വടകര കുറിച്ചിലോട്ടെ മംഗലശ്ശേരി വീട്ടില്‍ കുഞ്ഞമ്മദിന്റെ മകനാണ്. രണ്ടു മാസം മുമ്പ് പരിക്കേറ്റ അനസ് ബെംഗളൂരുവിലെ സൈനിക ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം. കണ്ണൂര്‍ 31 കേരള ബറ്റാലിയന്‍ എന്‍.സി.സി.യുടെ വാര്‍ഷിക ദശദിന ക്യാമ്പിനിടെയായിരുന്നു സംഭവം.സപ്തംബര്‍ 10 ന് ക്യാമ്പിന്റെ ഭാഗമായി കാഡറ്റുകള്‍ക്ക് 0.22 തോക്ക് ഉപയോഗിച്ചുള്ള വെടിവെയ്പ് പരിശീലനം നല്കുന്നതിനിടെയായിരുന്നു അപകടം. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.