You are Here : Home / News Plus

അമിക്കസ് ക്യൂറിക്കെതിരേ രാജകുടുംബം സുപ്രീംകോടതിയില്‍

Text Size  

Story Dated: Saturday, November 01, 2014 10:20 hrs UTC



പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പ് സംബന്ധിച്ച കേസില്‍ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് കാണിച്ച് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയില്‍. കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി ഉള്‍പ്പെടെ അഞ്ച് രാജകുടുംബാംഗങ്ങള്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് അമിക്കസ് ക്യൂറിക്കെതിരെ ആരോപണം.

ക്ഷേത്രഭരണത്തില്‍ നിന്ന് രാജകുടുംബത്തെ എന്നന്നേക്കുമായി അകറ്റിനിര്‍ത്താന്‍ അമിക്കസ് ക്യൂറി ശ്രമിക്കുകയാണെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി ആരോപിച്ചു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് രാജകുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.കേസ് നവംബര്‍ 11ന് കോടതി പരിഗണിക്കും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.