കെ.എം മാണിക്കെതിരെയുള്ള കോഴയാരോപണം കാര്യമാക്കേണ്ടെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. അമ്പത് വര്‍ഷമായി സംസ്ഥാനത്ത് പൊതുപ്രവര്‍ത്തനം നടത്തുന്ന മാണിയുടെ പ്രവര്‍ത്തനത്തില്‍ ആര്‍ക്കും സംശയമില്ല. ആരോപണം ഉന്നയിച്ച് കെ.എം. മാണിയെ തകര്‍ക്കാനാവില്ല. ആരെങ്കിലും ആരോപണം ഉന്നയിച്ചാല്‍ അന്വേഷണം പ്രഖ്യാപിക്കേണ്ട കാര്യമില്ല. ഇത്തരം നിസാര കാര്യങ്ങളുടെ പിറകെ പോയാല്‍ ഗൗരവമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സമയം കിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments