You are Here : Home / News Plus

കതിരൂര്‍ മനോജ് വധക്കേസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് നവംബര്‍ അഞ്ചിന് സി.ബി.ഐയ്ക്ക് കൈമാറും

Text Size  

Story Dated: Saturday, November 01, 2014 07:43 hrs UTC

 ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജ് വധക്കേസില്‍ ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് നവംബര്‍ അഞ്ചിന് സി.ബി.ഐയ്ക്ക് കൈമാറും. കേസില്‍ ക്രൈംബ്രാഞ്ച് ഏഴുപേരെക്കൂടി പ്രതി ചേര്‍ത്തിട്ടുണ്ട്. മനോജ് വധവുമായി 16 പേര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇവരടക്കം 19 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കൊലപാതകത്തില്‍ ഉന്നതതല ഗൂഢാലോചന നടന്നതായും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സി.ബി.ഐ തിരുവനന്തപുരം ബ്രാഞ്ചിലെ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ആറംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികള്‍ക്കെതിരെ യു.എ.പി.എ നിയമം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.