You are Here : Home / News Plus

ബാര്‍ കോഴ: സി.ബി.ഐ അന്വേഷണം വേണമെന്ന് വി.എസ്‌

Text Size  

Story Dated: Saturday, November 01, 2014 05:18 hrs UTC

കെ.എം മാണിക്കെതിരായുള്ള കോഴ ആരോപണം അതീവഗുരുതരമാണെന്നും ഇത് സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച് തന്നെ ജനങ്ങള്‍ക്ക് വ്യക്തത നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മാണിക്ക് മന്ത്രിസഭയില്‍ തുടരാന്‍ യാതൊരു അവകാശവുമില്ലെന്നും മാണി ഉടന്‍ രാജിവെക്കണമെന്നും വി.എസ് പറഞ്ഞു. ഈ വിഷയത്തില്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് നടത്തുന്ന പ്രസ്ഥാവനകളെ താന്‍ കാര്യമാക്കുന്നില്ലെന്നും കാരണം പി.സി ജോര്‍ജ്ജ് മാണിയുടെ ആളാണെന്നതാണെന്നും വി.എസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.